kerala

കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

By webdesk17

July 28, 2025

കോഴിക്കോട് പുതുപ്പാടിയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മണല്‍വയല്‍ പുഴങ്കുന്നുമ്മല്‍ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ സഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റമീസ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. റമീസ് ഡി അഡിക്ഷന്‍ സെന്ററില്‍ നേരത്തെ ചികിത്സ തേടിയിട്ടുണ്ട്.

നേരത്തെ പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെയും, മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവ് ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു.