kerala

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനോട് യോജിച്ച് കാനം രാജേന്ദ്രനും

By Test User

January 03, 2022

ഇന്ന് ഇന്ത്യയില്‍ ഇടത് പക്ഷത്തിന് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാക്കുന്ന ശൂന്യത നികത്താന്‍ സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന.

ഈ വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും നിലപാട് വ്യത്യസ്തമാണെന്നും കാനം പറഞ്ഞു. ഫാഷിസത്തിനെതിരെ പോരാടുന്നതില്‍ സിപിഐക്ക് കാര്യങ്ങള്‍ വ്യക്തമായെന്നും പിണറായി വിജയന്റെ കോണ്‍ഗ്രസിനെതിരെയുള്ള വിമശനങ്ങള്‍ക്ക് ബിനോയി വിശ്വം മറുപടി നല്‍കിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍പ് പറഞ്ഞിരുന്നു.