kerala

നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ നിന്നും കാൽ തെറ്റി വീണു യുവാവ് മരിച്ചു.

By Test User

September 04, 2021

നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ നിന്നും കാൽ തെറ്റി വീണു യുവാവ് മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയമോഹൻ (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ എറണാകുളത്തുനിന്നും മൂന്നുപേർ അടങ്ങുന്ന സംഘമായാണ് നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയത്. നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരുന്നതിനിടെ വെള്ളച്ചാട്ടം കാണുകയും വെള്ളച്ചാട്ടത്തിനു സമീപം പോവുകയും പാറയിൽ അള്ളിപിടിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെറ്റി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.