kerala

വയനാട് നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കും; ഉത്തരവ് ഇറങ്ങി

By webdesk14

September 24, 2023

വയനാട്: പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാന്‍ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വെറ്റിനറി സര്‍ജന്‍ ഡോ. അജീഷിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മയക്കുവെടി വെക്കാനുള്ള നടപടികള്‍ നാളെ തുടങ്ങും.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നടപടി. വനംവകുപ്പിന്റെ കെണിയില്‍ വീഴാതിരുന്ന കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ടിട്ടുണ്ട്.