Sports

2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ

By webdesk18

November 20, 2025

മോസ്‌കോ: 2026-ല്‍ മെക്‌സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.

റഷ്യയുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍, അതോടൊപ്പം 2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.

സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്‍

ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്‍, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്‍ എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ആര്‍.എഫ്.യു വ്യക്തമാക്കുന്നു.