india
രാജസ്ഥാനിലെ ജാലോർ ജില്ലയിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്ക്
ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്തിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സാധാരണ കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് അനുമതി.
ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനാണ് അനുവാദം. വീടിനു പുറത്തേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല.
സ്ത്രീകൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിനെ തുടർന്ന് അവരുടെ കണ്ണുകൾക്ക് ദോഷമുണ്ടാകുമെന്ന ആശങ്കയാണ് വിലക്കിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. കൂടാതെ, കുടുംബങ്ങളിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും ഈ നിയന്ത്രണം സഹായിക്കുമെന്ന വിശ്വാസവും അവർ പങ്കുവെക്കുന്നു.
എന്നാൽ, സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.
india
ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
‘സൂര്യന് കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
എസ്ഐആറില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; യോഗി ആദിത്യനാഥ്
ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.
വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്) നടപടികള്‍ക്കിടെ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.
വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബൂത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് യോഗിയുടെ പ്രധാന നിര്‍ദേശം. ‘800 മുസ്ലിം വോട്ടര്‍മാരും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍, ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റേണ്ടതുണ്ട്. മുസ്ലിം വോട്ടര്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ ‘നമ്മുടെ വോട്ടര്‍മാര്‍’ പലപ്പോഴും ഇത്തരം ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നു,’ യോഗി ആദിത്യനാഥ് പറഞ്ഞു.
മുസ്ലീം വോട്ടര്‍മാരുടെ ബാഹുല്യം കാരണം 800 മുസ്ലീങ്ങളും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍ ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റണമെന്ന് ആദിത്യനാഥ് പറഞ്ഞു. ക്ലെയിമുകളുടെയും എതിര്‍പ്പുകളുടെയും പ്രക്രിയയില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എസ്.ഐ.ആര് ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു എംഎല്‍എയെയും അനുവദിക്കില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
