More

ശബരിമല സ്ത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍.എസ്.എസ്

By chandrika

October 18, 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്.

പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം കോടതയുടേതെന്ന് പറഞ്ഞു. വിജയദശമി ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആര്‍എസ്എസ് മേധാവി നിലപാട് മാറ്റം വ്യക്തമാക്കിയത്.

This tradition had been there for so long & was being followed. Those who filed petitions against it are not the one who will go to temple. A large section of women follow this practice. Their sentiments were not considered: RSS Chief Mohan Bhagwat on #SabarimalaTemple issue pic.twitter.com/lY0ig5yJu4

— ANI (@ANI) October 18, 2018

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചല്ല സുപ്രീംകോടതി വിധി. മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായത്. വിധ സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2016ല്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച നിലപാട് പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നായിരുന്നു. സെപ്റ്റംബര്‍ 18ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്ന ദിവസം ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുല്യതയുടെ ഒരു ഉദാഹരണം എന്നായിരുന്നു ആര്‍എസ്എസ് അന്ന് വിധിന്യായത്തെ വിശേഷിപ്പിച്ചത്.