gulf

വരും ദിവസങ്ങളില്‍ ദുബൈ എയര്‍പോര്‍ട്ടില്‍ പ്രതിദിനയാത്രക്കാരുടെ എണ്ണം രണ്ടരലക്ഷം കവിയും

By webdesk11

June 20, 2023

ദുബൈ: ഗള്‍ഫില്‍ അവധിക്കാലവും പെരുന്നാള്‍ അവധിയും അടുത്തതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. വരാനിരിക്കുന്ന ആറ് ദിവസങ്ങളിലായിരിക്കും ഏറ്റവും തിരക്ക് കൂടുതല്‍ അനുഭവപ്പെടുക. ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ അറിയിപ്പനുസരിച്ച് ജൂണ്‍ 20നും ജൂലൈ മൂന്നിനുമിടയില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഏകദേശം 3.5 ദശലക്ഷം യാത്രക്കാരാണ് എത്തുക. ഇതനുസരിച്ചു പ്രതിദിനം ശരാശരി 25,200 പേര്‍ എത്തുമെന്നാണ് കരുതുന്നത്.

ജൂണ്‍ 23 മുതല്‍ 25 വരെ കാല്‍ ദശലക്ഷത്തിലധികം ആളുകള്‍ വിവിധരാജ്യങ്ങളിലേക്ക് പറക്കും. ജൂണ്‍ 24, ശനിയാഴ്ച, അസാധാരണമാംവിധം തിരക്കായിരിക്കും. ജൂലൈ 2ന് മൂന്നര ലക്ഷം യാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.