india

ഹജ്ജ് യാത്രക്കാരോടുള്ള അനീതിക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് ലോക്‌സഭയില്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി

By webdesk14

February 08, 2024

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാന്‍ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വ്യക്തമായ വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു. ഒരു കാരണവുംകൂടാതെ ഭാരിച്ച ഒരു തുകയാണ് അധികം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. റീടെന്‍ഡറിംഗ് നടത്തിയോ മറ്റു വിധേനയോ അതിന് അടിയന്തിരമായ പരിഹാരമുണ്ടാക്കണം. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.

ശൂന്യമേളയില്‍ സമദാനിയുടെ ആവശ്യപ്രകാരം ഒരു മിനിറ്റ് കൊണ്ട് വിഷയമവതരിപ്പിക്കാന്‍ ചെയര്‍ അനുവദിക്കുകയായിരുന്നു.