kerala

തിരുവനന്തപുരത്ത് വയോധികയുടെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

By webdesk17

October 02, 2024

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികയുടെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നു രാവിലെയാണ് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വയോധിക വീട്ടില്‍ തനിച്ചാണ് താമസം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധുക്കളുമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ആത്മഹത്യയാണോ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.