kerala

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയറി; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

By webdesk17

November 26, 2024

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയങ്ങി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്കാണ് തടിലോറി പാഞ്ഞുകയറിയത്. അഞ്ചു പേര്‍ സംഭവസമയത്തു തന്നെ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ ദിനേശന്‍ പറഞ്ഞു. ലോറി പാഞ്ഞുകയറിയ ശേഷം 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോറി ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡര്‍ ഇടിച്ചുതകര്‍ത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്‌നലുകള്‍ ഇല്ലായിരുന്നെന്നും ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നതെന്നുമാണ് വിവരം.