kerala

തൃശ്ശൂരില്‍ കടയുടെ ചുമരിൽ പിടിപ്പിച്ചിരുന്ന ചില്ല് തലയില്‍ വീണു; കാല്‍നടയാത്രക്കാരന് പരിക്ക്

By webdesk14

August 15, 2024

തൃശൂര്‍: കടയിലെ ചില്ല് തകര്‍ന്ന് വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. തൃശൂര്‍ നഗരത്തിലാണ് സംഭവം. കടയുടെ ചുവരില്‍ ഘടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തകര്‍ന്ന് വഴിയാത്രക്കാരന്റെ തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയുടെ ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിലുള്ളത്. അതിനാൽ താഴത്തെ നിലയിലെ കടകൾ അടപ്പിച്ചു.

ഫുട്പാത്തിലൂടെയുള്ള ഗതാഗതവും തടഞ്ഞിരിക്കുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തും.