kerala

തിരൂരില്‍ നവകേരള ബസിന് വേദിക്കരികിലെത്താന്‍ സ്‌കൂളിന്റെ മതില്‍ പൊളിച്ചു

By webdesk14

November 25, 2023

മലപ്പുറം: തിരൂരില്‍ നവ കേരള ബസ്സിന് വേദിയ്ക്കരികിലെത്താന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മതില്‍ പൊളിച്ചു. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതിലാണ് പൊളിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ്സിന് വേദിക്കരികില്‍ എത്താനാണ്, തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ചത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ മതില്‍ പൊളിക്കുന്നത് നഗരസഭാ ഭരണസമിതി അറിഞ്ഞിട്ടില്ലെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. മതിലിനു സമീപത്തുള്ള അഴുക്കുചാല്‍ നികത്തിയാണ് ബസ് കയറാന്‍ പ്രത്യേക വഴിയൊരുക്കിയിട്ടുള്ളത്.

അതേസമയം, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്‌കൂളിനകത്തേക്ക് പ്രവേശിക്കാനാണ് മതില്‍ പൊളിച്ചതെന്നും പരിപാടി കഴിഞ്ഞാല്‍ ഉടന്‍തന്നെ പൂര്‍ണ്ണമായ രീതിയില്‍ മതില്‍ നിര്‍മ്മിച്ചു നല്‍കുമെന്നുമാണ് സംഘാടകസമിതിയുടെ വാദം.