ഇയര്‍ഫോണ്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി തലയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായ സുശീല വിശ്വകര്‍മയാണ് മരിച്ചത്. 48 വയസായിരുന്നു സുശീലക്ക്.
ജോലിക്കായി കമ്പനിയിലെത്തിയ സുശീല ലിഫ്റ്റില്‍ മുകളിലത്തെ നിലയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. മൂന്നാം നിലയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റിന്റെ ഗ്രില്ലിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.
ഗ്രില്ലിനിടയില്‍ നിന്ന് സുശീല ഇയര്‍ഫോണ്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ലിഫ്റ്റ് മുകള്‍ നിലയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സുശീല ലിഫ്റ്റില്‍ കയറിയത്. ഇയര്‍ഫോണ്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കേബിള്‍ സുശീലയുടെ കഴുത്തില്‍ കുരുങ്ങി.
ലിഫ്റ്റ് മുകള്‍ നിലയിലേക്ക് ഉയര്‍ന്നതോടെ സുശീലയുടെ കഴുത്തില്‍ നിന്ന് തലയറ്റ് പോയി. ലിഫ്റ്റില്‍ മുകളിലേക്ക് പോകുമ്പോള്‍ സുശീല ഇയര്‍ഫോണില്‍ പാട്ടു കേട്ട് കൊണ്ടിരിക്കുകയായിരുന്നു. സുശീലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും