crime

വയനാട്ടില്‍ ഭാര്യയുടെ കാല്‍ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു; ഭര്‍ത്താവ് പിടിയില്‍

By webdesk13

May 10, 2023

വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് സംഭവം.

കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു.

മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ചന്ദ്രനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.