kerala

നാടന്‍ പാട്ട് വേദിയിലെ ശബ്ദസംവിധാനങ്ങളില്‍ അപാകത; കലോത്സവ വേദിയില്‍ പ്രതിഷേധം

By webdesk13

January 05, 2024

സംസ്ഥാന കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നും മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചത് നാടന്‍ പാട്ടിനോടുള്ള അവഗണനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

പരാതി സംഘാടകര്‍ അവഗണിക്കുന്നുവെന്നും നാടന്‍പാട്ട് കലാകാരന്‍മാര്‍ പറഞ്ഞു. പാട്ടുപാടുമ്പോള്‍ വാദ്യങ്ങളടക്കം ഉപയോഗിക്കുന്നുണ്ട്. ഈ സമയത്ത് പാട്ടിന്റെ വരികളൊന്നും വ്യക്തമാകുന്നില്ല. ജഡ്ജിന് പോലും ഒന്നും മനസിലായിട്ടുണ്ടാകില്ല.

നേരത്തെ തന്നെ ഇക്കാര്യം സംഘാടകരെ അറിയിച്ചെങ്കിലും അവഗണിക്കുകയും പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ബലമായി പിടിച്ചുമാറ്റിയെന്നും നാടന്‍പാട്ട് കലാകാരന്മാര്‍ പറയുന്നു.