india

ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

By webdesk17

April 30, 2025

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പ്രത്യേക ലിങ്ക് വഴി നടന്നുവരികയാണ്. ഇന്ത്യ മുന്നന്നിയിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തിനെത്തും. രാജ്യത്തിന്റെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും.

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമാണ് 25 ന് ഉല്‍ഘാടനം ചെയ്യുന്ന ഖാഇദെ മില്ലത്ത് സെന്റര്‍. അതോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്. അത് വീക്ഷിക്കാനും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കാനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് സമ്മേളന നഗരിയില്‍ പ്രവേശിപ്പിക്കുക. സമ്മേളനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാനാ നിസാര്‍ അഹമ്മദ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ട്രഷറര്‍ അതീബ് ഖാന്‍, നൂര്‍ ഷംസ്, അഫ്സല്‍ യൂസുഫ്, ജിഹാദ് എന്നിവര്‍ സംബന്ധിച്ചു.