kerala

കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസ്സില്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി

By webdesk17

June 24, 2025

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസ്സില്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയതാണെന്നുമാണ് വിലയിരുത്തല്‍.

ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

.