kerala

പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവം; കേസെടുക്കാതെ പൊലീസ്

By webdesk18

June 06, 2025

തൊടുപുഴില്‍ പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സസ്‌പെന്‍ഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. കേസെടുക്കാത്തത് സൈക്കിള്‍ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായപ്പോള്‍ സൈക്കിള്‍ തിരികെ എത്തിച്ചിരുന്നു.