kerala

ബസ്സിൽ നിന്നും വിദ്യാർത്ഥികൾ വീണ സംഭവം; മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു

By webdesk14

June 14, 2023

സംഭവം നടന്ന ഉടനെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സംഭവസ്ഥലത്ത് ഓടിയെത്തി നടപടി എടുത്തു.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഇൻ ചാർജ് സി.കെ സുൽഫിക്കർ അപകടസ്ഥലവും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു. ബസ് പരിശോധിച്ച ശേഷം അപാകതകൾ കണ്ടതിനെ തുടർന്ന് ഫിറ്റ്നസ് റദ്ദാക്കി. അശ്രദ്ധമായ ഡ്രൈവിങ്ങിനും ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ഇന്നലെ വൈകീട്ട് ആണ് അപകടം ഉണ്ടായത്. പൂക്കിപ്പറമ്പ് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് വീണു പരിക്കേറ്റത്.

വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫി(14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്റഫിന്റെ മകൾ ഫാത്തിമ ജുമാന(13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരുക്കേറ്റത്.