india

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

By webdesk11

February 15, 2023

മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. ചില മാധ്യമപ്രവര്‍ത്തകരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പഴയപടി തന്നെ മുന്നോട്ടു പോകുമെന്നും പ്രേക്ഷകര്‍ക്കായി മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി അറിയിച്ചു.

കഴിഞ്ഞദിവസം രാവിലെ 12 മണിയോടെയാണ് ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.പരിശോധനയെ വിമര്‍ശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്തെത്തി.