india

സ്വര്‍ണം, വെള്ളി, വസ്ത്രങ്ങള്‍ക്ക് വില കൂടും; ആദായനികുതി സ്ലാബ് കുറച്ചു

By Chandrika Web

February 01, 2023

തൊഴിലില്ലായ്മയെ മുഖവിലക്കെടുക്കാതെയും കോവിഡാനന്തരകാലത്തെ ജീവിതപ്രയാസങ്ങളെ തൃണവല്‍ഗണിച്ചുമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. മന്ത്രി നിര്‍മല സീതാരാമന്‍രെ അഞ്ചാമത്തെ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബ് പുതുക്കിയതും കാര്‍ഷികമേഖലക്ക് പേരിന് ഫണ്ടുകള്‍ അനുവദിച്ചതുമാണ് പ്രത്യേകതകള്‍.സൗജന്യഭക്ഷണപദ്ധതി നീട്ടി. സാമ്പത്തികവളര്‍ച്ച 7.1 ശതമാനം പ്രതീക്ഷിക്കുന്നു. മന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്പൂര്‍ണ ബജറ്റാണ്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:-

ബജറ്റ് അവതരണത്തിന്റെ ലക്ഷ്യങ്ങള്‍ 1. എല്ലാവര്‍ക്കും വികസനം 2. കാര്‍ഷിക വികസനം 3. യുവജന ക്ഷേമം 4. സാമ്പത്തിക സ്ഥിരത 5. ലക്ഷ്യം സാക്ഷാത്കാരം 6. അടിസ്ഥാന സൗകര്യം 7. സാധ്യത ഉറപ്പാക്കല്‍