india

വിമാനയാത്ര നിരക്ക് വർദ്ധന; കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം നിലപാടറിയക്കണം, ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

By webdesk13

October 12, 2023

വിമാന യാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം നിലപാട് രേഖ മൂലമറയിക്കണം.

വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് എം.ഡി കെ സൈനുൽ ആബ്ദീൻ അഡ്വ. സജൽ ഇബ്രാഹിം മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

അനിയന്ത്രിതമായ യാത്ര നിരക്ക് വർദ്ധന യഥാർത്ഥ പ്രശനമാണ്. വി വി ഐപ്പികളും, മുതിർന്ന ഉദ്ദ്യേഗസ്ഥരുമെല്ലാം സ്വന്തം പണം ഉപയോഗിച്ച് ടിക്കെറ്റെടുക്കണമെന്നനിയമമുണ്ടായാൽ ഇടക്കിടെയുള്ള വർദ്ധന അപ്രത്യക്ഷമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സിംഗിൾ ബെഞ്ച് ഹർജി വെള്ളിയാഴച് വീണ്ടും പരിഗണിക്കും.