kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ്

By webdesk17

July 14, 2025

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. അതേസമയം ഓണം വരും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

തേങ്ങ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എണ്ണയുടെ വില ഇനിയും കൂടിയേക്കാം എന്നാണ് കണക്കുക്കൂട്ടല്‍. ഒരു വര്‍ഷത്തിനിടെ 180 രൂപയില്‍നിന്നാണ് വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ വെളിച്ചെണ്ണ വില ഉയര്‍ന്നതിനാല്‍ പാമോയിലിനും സണ്‍ഫ്ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണയും കടന്നു വരാം. വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കുക.