റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിന് 142 എന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മാറ്റ് റെന്‍ഷഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 50 റണ്‍സുമായി ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ ക്രീസിലുണ്ട്.

ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്ത് മികച്ച നിലയിലായിരുന്ന ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. ഡേവിഡ് വാര്‍ണറെ സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. ഓസീ ബോര്‍ഡില്‍ 30 റണ്‍സ് കൂടി ചേര്‍ത്തതിനു ശേഷം റെന്‍ഷോയെ ഉമേഷ് യാദവിന്റെ പന്തില്‍ കോഹ്‌ലി പിടികൂടി.

ഷോണ്‍ മാര്‍ഷിനെ അശ്വിന്‍ പുജാരയുടെ കൈയിലെത്തിച്ചപ്പോള്‍ ഓസീസ് മൂന്നിന് 89 എന്ന നിലയിലായെങ്കിലും സ്മിത്തും ഹാന്‍ഡ്‌സ്‌കോംബും ചേര്‍ന്നുള്ള നാലാം വിക്കറ്റ് ഓസീസിന് രക്ഷയായി. ഈ സഖ്യം അപകടകരമായി വളരുന്നതിനിടെ ഹാന്‍ഡ്‌സ്‌കോംബിനെ യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.