kerala

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; സി.പി.എം കൗണ്‍സിലര്‍ക്കെതിരെ കേസ്

By Test User

November 04, 2022

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.പന്തളം നഗരസഭ 17ാം വാര്‍ഡ് കൗണ്‍സിലറും സി.പി.എം പ്രദേശിക നേതാവുമായ ജി രജേഷ് കുമാറിനിതിരെയാണ് പന്തളം പോലീസ് കേസെടുത്തത്.മലയാള മനോരമ പത്തനംത്തിട്ട ലേഖികയോട് ആണ് ഇയാള്‍ മോശമായി പെരുമാറിയ്ത്.

കഴിഞ്ഞ നവംബര്‍ ഒന്നിന് രജേഷ് കുമാര്‍ ഓടിച്ച ബൈക്കിടിച്ച് ഇവരുടെ മകന്‍ പരിക്ക് പറ്റിയിരുന്നു.അപകടസ്ഥലത്തും ആശുപത്രിയിലും വെച്ചാണ് കൗണ്‍സിലര്‍ മോശമായി സംസാരിച്ചത്.ഇയാള്‍ക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും കേസുണ്ട്.