kerala
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം വരുന്നു
അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.ജി.എം.സി.ടി.എ) നിലപാട് കടുപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാക്തമക നിലപാടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവെക്കാന്‍ കെ.ജി.എം.സി.ടി.എ തിരുമാനിച്ചു. ഇന്ന് മുതല്‍ ഉദ്ദേശിച്ച സമരം
ഇന്നലെ വൈകി നടന്ന മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളേജ് കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. സമര ത്തിന്റെ പ്രാരംഭ സൂചനയെന്ന നിലയില്‍ ഒപി സേവനങ്ങളും ബഹിഷ്കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി
യിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 19ന് രണ്ടം ഘട്ടമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോ ളേജുകളിലെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിരാഹാര സത്യാഗ്രഹവും ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ട ത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദിര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡി.എയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തൂ
ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരംഗത്തുണ്ട്. ചട്ടപ്പടി സമരവും നി സ്സഹകരണ സമരവും നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് ഒപി നിര്‍ത്തിവെച്ചുള്ള സമരവും നടത്തി. റിലേ ഒപി ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രത്യ ക്ഷസമരത്തിലേക്ക് കടന്നതോടെ കഴിഞ്ഞ നവംബറില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ ആ രോഗ്യമന്ത്രി ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലി ക്കപ്പെട്ടില്ലെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്നാര ബിഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ സമര ങ്ങാളോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിരക്കിലുള്ള ശമ്പളമായതിനാല്‍ സംസ്ഥാന നിരക്കിലുള്ള പെന്‍ ഷന് സീലിംഗ് ഏര്‍പ്പെടുത്തടിയത് അന്യായമാണെന്നും അര്‍ഹതപ്പെട്ട പെന്ഷന് ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു
kerala
ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
പാണക്കാട് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി. മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
വർഷങ്ങളായി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെത്താറുണ്ട് പാണക്കാട് കുടുംബാഗങ്ങൾ. ക്ഷേത്ര ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മട ങ്ങാറുള്ളത്. ഇത്തവണ പാണക്കാട് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്സവത്തിന് ആശംസകളുമായി എത്തി.
കഴിഞ്ഞ ഒരുപാട് വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിൽ ഞങ്ങളുടെ സാന്നിദ്യവും നേതൃത്വവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് വരു ന്നത്. ഇത് പാണക്കാട് അടുത്തുള്ള പ്രദേശമാണ്. ഇവരെല്ലാം നമ്മുടെ പരിചയക്കാരാണ്. ഇവിടെ ഉത്സവം നടക്കുമ്പോൾ ഞങ്ങളുടെ സാന്നിദ്യം അറിയിക്കുക എന്ന ത് ഞങ്ങളുടെ വലിയ സന്തോഷവും നമ്മുടെ പാരമ്പര്യമായ ഉത്തരവാദിത്തമാണ്, മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാണക്കാട് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നതും അവരുടെ സാന്നിധ്യവും ഏറെ സന്തോഷം നൽകുന്നതെന്ന് ക്ഷേത്ര ഉഭാരവാഹികൾ. എല്ലാ വർശത്തെ ഉത്സവത്തിലും പാണക്കാട് നിന്ന് ഒരു സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമാണെന്നും വളരെ നന്ദിയുണ്ടെന്നും തങ്ങളുടെ ഇല്ല അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
സമീപ പ്രദേശങ്ങളിൽനിന്നടക്കം ജാതിഭേദമന്യേ നിരവധി പേരാണ് ഉത്സവത്തിന്റെ ഭാഗമായതും ഉച്ചഭക്ഷണം കഴിക്കാൻ ക്ഷേത്വത്തിൽ എത്തിയതും. സ്നേഹ സൗഹൃദത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ.
kerala
ചോദ്യം ഏതുമാകട്ടെ, ഉത്തരം ‘പിണറായി വിജയന്’; വിവാദമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്
സ്കൂള്‍, കോളജ് വി ദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യ പ്രചാരണമാണെന്ന് വിമര്‍ശം.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി മെഗാ ക്വിസ് വിവാദത്തില്‍. സ്കൂള്‍, കോളജ് വി ദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യ പ്രചാരണമാണെന്ന് വിമര്‍ശം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മു ന്നില്‍ കണ്ട് കുട്ടികളില്‍ നിര്‍ബന്ധപൂര്‍വം ഇടതുമുന്നണിയുടെ പ്രകടന പത്രികയും ഇടതു രാഷ്ട്രീയവും അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാര്‍ട്ടി പ്രചാരണമായി മാറിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്ത
മാക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യങ്ങളില്‍ പലതിനും ഉത്തരം ‘മുഖ്യമന്ത്രി പിണറായി വിജയന്’ എന്നാണെന്നും സര്‍ക്കാര്‍ വലിയ നേട്ടമായി അവകാശപ്പെടുന്ന കെ ഫോണ്‍, അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തുടങ്ങിയ പദ്ധതികള്‍ മാത്രമാണ് ചോദ്യങ്ങളിലുള്ളതെന്നും പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടി ക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കെ.പി.എസ്ടി.എ ആവശ്യപ്പെട്ടു. പ്രാരംഭഘട്ട മത്സരം തിങ്കളാഴ്ച പൂര്‍ത്തിയായി. 5000 സ്കൂളുകളിലും 750 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
kerala
പൊടിപൂരം അരങ്ങേറുകയായ്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും.
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തൃശൂരില്‍ തുടക്കമാകും. ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും. 14ന് രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലെ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന കുടമാറ്റവും നടക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ റവന്യൂ മന്ത്രി കെ. രാജന് സ്വാഗതം പറയും.
‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
