gulf

75 മത് സ്വാന്ത്ര്യദിനാഘോഷം; സൽമാൻ രാജാവ് ആശംസകൾ നേർന്നു

By web desk 1

August 14, 2021

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്ഷം പൂർത്തിയാക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നുകൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് സൽമാൻ രാജാവ് സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.

റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 75മത് സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായ ആഘോഷ പരിപാടികൾ നടക്കും. റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദും ജിദ്ദയിൽ കോൺസുലർ ജനറൽ മുഹമ്മദ് സാഹിദ് ആലമും പതാക ഉയർത്തും.