india

അമിത ഭാരം: വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; 12 പേര്‍ മരിച്ചു

By Test User

November 18, 2022

ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് അപകടം. രണ്ട് സ്ത്രീകളും 10 പുരുഷന്മാരുമാണ് മരിച്ചത്.

ചമോലിയിലെ ജോഷിമട്ടില്‍ നിന്ന് കിമാനിയിലേക്ക് പോകുകയായിരുന്ന ടാറ്റൂസുമോ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് മറിഞ്ഞത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അമിതഭാരമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.