Cricket

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജുവിന് സാധ്യത

By webdesk14

January 11, 2024

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. മൊഹാലിയിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഞ്ച് മാസത്തിനപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ഒരുക്കം കൂടിയാകും ഇന്ത്യക്ക് ഈ പരമ്പര. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. 14 മാസത്തിന് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയും വിരാട് കോഹ്ലിയും ലോകകപ്പ് ടീമിലും ഇടം നേടുമെന്ന് ഉറപ്പാണ്.

വ്യക്തിപരമായ കാരണങ്ങളാൽ ഇന്ന് കോഹ്ലി കളിക്കുന്നില്ല. മലയാളി താരം സഞ്ജു സാംസണ് അവസരം കിട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും പരുക്കേറ്റ് പുറത്താണ്. കെഎൽ രാഹുലും, ഇഷാൻ കിഷനും ടീമിലില്ല. ഇതാണ് സഞ്ജുവിന് സാധ്യത തെളിയുന്നത്. രോഹിതും യശസ്വി ജയ്‌സ്വാളുമാകും ഓപൺ ചെയ്യുക. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗിൽ എത്തിയേക്കും

ബുമ്ര, സിറാജ് എന്നിവർക്ക് വിശ്രമം നൽകിയതിനാൽ അർഷ്ദീപ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് ടീമിലെ പേസർമാർ. വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി എന്നിവർ സ്പിന്നർമാരായും സ്‌ക്വാഡിലുണ്ട്.