india

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം മുന്നിൽ; മോദി പിന്നിൽ

By webdesk13

June 04, 2024

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നു. 37 സീറ്റുകളിൽ ഇന്ത്യ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളിൽ എൻ.ഡി.എയും മറ്റുള്ളവർ ഒരു സീറ്റിലും മുന്നിട്ടുനിൽക്കുകയാണ്. വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്. യു.പി പി.സി.സി അധ്യക്ഷൻ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ദേശീയതലത്തിൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്. 245 സീറ്റുകളിൽ ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്. 243 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിട്ടുനിന്നിരുന്ന കർണാടകയിലും മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുകയാണ്.