Cricket

ഇന്ത്യ-ഓസീസ് മത്സരക്രമം പ്രഖ്യാപിച്ചു; ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം

By Test User

December 09, 2022

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം ആദ്യം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9ാം തിയതി നാഗ്പൂരില്‍ ആദ്യ ടെസ്റ്റ് ഇതിന് പുറമെ ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്.ഡല്‍ഹി, ധരംശാല,അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍.

മൂന്ന് ഏകദിനങ്ങളും പരമ്പരയുമുണ്ട്. ഇതിന് ശേഷമാകും ഐപിഎല്‍ സീസണ്‍ ആരംഭിക്കുക.ഇതിന് പുറമെ ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളുടെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകള്‍ക്കെതിരെയും മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ലങ്കയ്‌ക്കെതിരായ ആദ്യ ടി20 ജനുവരി മൂന്നിന് മുംബൈയിലും രണ്ടാമത്തേത് അഞ്ചിന് പുനെയിലും അവസാന ടി20 ഏഴിന് രാജ്‌കോട്ടിലും നടക്കും. ജനുവരി 10ന് ഗുവാഹത്തി ആദ്യ ഏകദിനത്തിനും 12ന് കൊല്‍ക്കത്ത രണ്ടാം ഏകദിനത്തിനും 15ന് തിരുവനന്തപുരം മൂന്നാം ഏകദിനത്തിനും വേദിയാവും.