Culture

രോഹിത്തിന് ഫിഫ്റ്റി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

By chandrika

February 13, 2018

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന് 133 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ. 34 റണ്‍സെടുത്ത ശിവര്‍ ധവാന്റെ വിക്കാറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന രോഹിത് ശര്‍മ മികച്ച ഫിഫ്റ്റിയോടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒന്നാം വിക്കറ്റില്‍ രോഹിത്തി(63)നൊപ്പം നായകന്‍ വിരാട് കോഹ്‌ലി(29)യാണ് ക്രീസില്‍

FIFTY! @ImRo45 brings up his 50 off 51 balls. This is his 35th in ODIs #SAvIND pic.twitter.com/58ijMIddZS

— BCCI (@BCCI) February 13, 2018

 

Six Out Of The Stadium Against Rabada #Hitman 🔥 @ImRo45 #INDvSA pic.twitter.com/UVuwaiK83B

— Varun Dhawan Fan (@Adarsh_dvN) February 13, 2018

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ശിഖര്‍ ധവാന്‍ 23 പന്തില്‍ എട്ടു ഫോറിന്റെ സഹായത്തോടെ 147 സ്‌ട്രെക്ക് റൈറ്റിലാണ് 34 റണ്‍സ് നേടിയത്. ഒടുവില്‍ ധവാനെ ഫില്‍ക്വായയുടെ കൈകളിലെത്തിച്ച് റബാഡ ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. റബാഡയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് ധവാന് വിക്കറ്റ് നഷ്ടമായത്.