ക്വാലലംപൂര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യക്കായി പര്‍ദീപ് മോര്‍, രൂപീന്ദര്‍ പാല്‍ സിങ്, രണ്‍ദീപ് സിങ് എന്നിവരാണ് ഗോള്‍ നേടിയത്. മുഹമ്മദ് റിസ് വാന്‍, മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍ എന്നിവരുടെ വകയാണ് പാകിസ്താന്റെ ഗോളുകള്‍. ഇതോടെ മൂന്നു മത്സരങ്ങൡ നിന്ന് ഏഴ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനത്തിന് ഹോക്കിയിലെ ജയത്തിലൂടെ മറുപടി നല്‍കുമെന്ന് ക്യാപ്റ്റനും മലയാളി താരവുമായി ശ്രീജേഷ് മത്സരത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ വാക്കാണ് ശ്രീജേഷ് പാലിച്ചത്.