india

അമര്‍ത്യ സെന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റ്,നിഷേധിച്ച് മകള്‍

By webdesk11

October 10, 2023

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍ മരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് കുടുംബം.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് മരണവിവരം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും പിതാവ് തന്നോടൊപ്പം സുഖമായിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് മകള്‍ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.