ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ സൈന്യം പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പ്രധാനമായും സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലോ പ്രദേശത്തിനു തൊട്ടടുത്തുള്ള നഥാങ് ഗ്രാമത്തിലെ ജനങ്ങളോടാണ് കരസേന ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന നഥാങ് ഗ്രാമം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് കരസേന പറയുന്നതെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് മാറിപ്പാര്‍ക്കാനുള്ള അധികൃതരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ ആരുമില്ല.

ദോക് ലായില്‍ ഇന്ത്യയുടെ ഭാഗത്തു 15 ഓലം സൈനികരും ചൈനയുടെ 40 സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്. ഇത് ഏകദേശം രണ്ടു മാസമായി തുടരുന്നുണ്ട്. ഒരു യുദ്ധാന്തരീക്ഷമാണ് പ്രദേശത്തുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. മുന്‍ നിരയ്ക്ക് പിന്നിലായി ഇരു രാജ്യങ്ങളും പിന്‍ നിരയിലും സൈന്യത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.