india
ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന് എംബസിയിലെത്തി
ന്യൂഡല്‍ഹി: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന് എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്.
india
പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന് ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന് ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.
എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
india
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധനവില വര്‍ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കപ്പലുകള്‍ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് ജീവന് നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
india
ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം: മോദി മൗനം വെടിയണം – രാഹുല്‍ ഗാന്ധി
ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രാഈല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണങ്ങളെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന് നടത്തുന്ന നീക്കങ്ങളെയും ഇന്ത്യ ഒരുപോലെ അപലപിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നമാണിത്. അക്രമം അക്രമത്തെയാണ് ജനിപ്പിക്കുന്നത്. ചര്‍ച്ചകളും സംയമനവുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കാനും നിരപരാധികളുടെ ജീവന് രക്ഷിക്കാനുമായി ഇന്ത്യ ധൈര്യസമേതം സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ വ്യക്തമാക്കി.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

