യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വി ദി പീപ്പിള്‍ എന്ന ഓണ്‍ലൈന്‍ നിവേദന സേവനത്തിന്റെ പേജ്

Culture

ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയില്‍ നിവേദനം

By Web Desk

October 09, 2016

വാഷിങ്ടന്‍: ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിവേദനം. പാക്കിസ്ഥാന്‍ വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിതാനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്ങ്കാള്യാവുന്നൂ എന്നു കാട്ടിയാണ് നിവേദനം. നിവേദനത്തെ അനുകൂലിച്ച് ഇതുവരെ 94,000ല്‍ പരം ആളുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു മാസ കാലയളവില്‍ കുറഞ്ഞത് ഒരു ലക്ഷം പേര്‍ പിന്തുണ നല്‍കി ഒപ്പിട്ടാലേ വൈറ്റ് ഹൗസ് നിവേദനം സ്വീകരിക്കികയുള്ളൂ. സെപ്റ്റബര്‍ 27ന് തയ്യാറാക്കിയ നിവേദനത്തിന് ഒക്ടോബര്‍ 27 സമയമുണ്ട്. അതിനിയടില്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കിയാല്‍ ഒബാമ ഭരണകൂടം നിവേദനത്തോടു പ്രതികരിക്കും.

ബലൂചിസ്ഥാന്‍, ഫെഡറല്‍ ഭരണമുള്ള ഗോത്ര മേഖലകള്‍, കറാച്ചി തുടങ്ങിയ ഇടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പങ്കാളിയാകുന്നുവെന്നാണ് നിവേദനത്തില്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് അനലിസിസ് വിങ്ങിന്റെ (റോ) ഏജന്റ് കുല്‍ഭൂഷന്‍ യാദവിന്റെ സാന്നിധ്യം ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുവെന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഭീകര സംഘടനയായ തെഹ്രീകെ താലിബാന്‍, അല്‍ ഖായിദ തുടങ്ങിയവയ്ക്ക് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വി ദി പീപ്പിള്‍ എന്ന ഓണ്‍ലൈന്‍ നിവേദന സേനവം വഴി അമേരിക്കന്‍ പൗരന്മാര്‍ക്ക് വൈറ്റ് ഹൗസ് മുഖേന ഭരണകൂടത്തിനു മുന്നില്‍ ഏതു വിഷയവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. നേരത്തേ, ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യക്കാരുടെ നിവേദനം ഒപ്പുശേഖരണത്തില്‍ കോട്ട പൂര്‍ത്തിയാക്കിയെങ്കിലും വൈറ്റ് ഹൗസ് തള്ളിയിരുന്നു.