kerala

നേതാക്കളുടെ അസൗകര്യം ; നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവച്ചു

By webdesk15

December 05, 2023

പ്രതിപക്ഷ മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾക്ക് പങ്കെടുക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം മാറ്റിവച്ചത്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചത്.മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാൽ എം.കെ സ്റ്റാലിന് യോഗത്തിൽ പങ്കെടുക്കാനാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാർ പങ്കെടുക്കില്ലെന്നും മമത ബാനർജിയും അഖിലേഷ് യാദവും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നും നേതാക്കൾ സൂചന നൽകി