Culture

ഇന്ത്യ – ന്യൂസിലാന്റ് സെമി ഇന്ന് പുനരാരംഭിക്കും; ‘കളിക്കാന്‍ വീണ്ടും ഒരുങ്ങി മഴ’

By Test User

July 10, 2019

ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ദിവസം അവസാനിപ്പിച്ച 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്നനിലയിലാകും ഇന്ന് ന്യൂസിലാന്റ് ഇന്നിംഗ്‌സ് തുടങ്ങുന്നത്.

ഓവറുകള്‍ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീര്‍ക്കാനുള്ള ശ്രമം തോരാ മഴയില്‍ ഒലിച്ചു പോവുകയായിരുന്നു. വെട്ടിച്ചുരിക്കയാണെങ്കില്‍ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാല്‍ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ.

47ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഇന്ന് ആദ്യ പന്തെറിയുക. കളി തടസ്സപ്പെടുമ്പോള്‍ 67 റണ്‍സുമായി റോസ് ടെയ്‌ലറും, മൂന്ന് റണ്‍സുമായി ടോം ലാഥമായിരുന്നു ക്രീസില്‍ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും.