Culture

കാശ്മീരില്‍ വീണ്ടും വെടിവെപ്പ്: രണ്ട് ഭീകരരെ വധിച്ചു

By chandrika

March 01, 2019

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഗ്രാമത്തില്‍ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ശക്തമായ തിരച്ചില്‍ തുടരുകയാണ്.

ബുധനാഴ്ച്ച കാശ്മീരിലെ ഷോപിയാനിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 14 ജെയ്‌ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്.