Connect with us

Sports

കട്ടക്കില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം; സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂര്യ

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന.

Published

on

കട്ടക്ക്: കട്ടക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍, സമനിലയില്‍ നില്‍ക്കുന്ന രണ്ട് ടീമുകളുടെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദിനപരമ്പരയില്‍ ഇന്ത്യ കാണിച്ച മേധാവിത്വം ആവര്‍ത്തിക്കാനാണ് ആതിഥേയര്‍ ഇറങ്ങുന്നത്.

മറുവശത്ത് ടി20 സ്പെഷ്യലിസ്റ്റുകള്‍ നിറഞ്ഞെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ സജ്ജം. ഇന്ന് രാത്രി ഏഴുമുതല്‍ ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. ആ റെക്കോര്‍ഡ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഏഷ്യാകപ്പിലെ പരിക്ക് കാരണം പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കാന്‍ തയ്യാറാണെന്ന് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു. ഇന്നിങ്സ് ഗിലും അഭിഷേക് ശര്‍മയും തുറക്കും. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മദ്ധ്യനിര ശക്തിപ്പെടുത്തും.

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരാകുമ്പോള്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ബൗളിംഗ് നിര നയിക്കും. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ കൂടി ടീമില്‍ ഇടംനേടും.

ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം നയിക്കുന്നുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, റീസെ ഹെന്‍ട്രിക്കസ്, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സന്‍, ട്രിസ്റ്റിയന്‍ സ്റ്റബ്സ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകളുടെ സാന്നിധ്യം ടീമിന് കരുത്തേകുന്നു. ബാരാബതി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരിക്കും.

സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കാമെന്നതാണ് പ്രവചനം. രാത്രി മഞ്ഞുവീഴ്ച കാരണം രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ടോസ് നേടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനാണ് ടീമുകള്‍ സാധ്യത കാണുന്നത്. 2022ല്‍ ഈ ഗ്രൗണ്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോഴുണ്ടായത് നാലുവിക്കറ്റിന്റെ തോല്‍വിയായിരുന്നു.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെക്കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഓപ്പണറായി കളിച്ചപ്പോള്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.

ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്ത് കളിക്കാനും സഞ്ജു സന്നദ്ധനാണ് എന്നും താരത്തിന് മതിയായ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി. ഓപ്പണര്‍മാരൊഴികെയുള്ള ബാറ്റര്‍മാര്‍ ഏത് സ്ഥാനത്തും കളിക്കാനുള്ള തയ്യാറെടുപ്പ് വേണമെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ല​ഖ്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റ് തോ​ൽ​വി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. അ​സം അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.4 ഓ​വ​റി​ൽ 101 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​സം ഏ​ഴ് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​സ​മി​ന്റെ അ​വി​ന​വ് ചൗ​ധ​രി​യാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി 12 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി കേ​ര​ളം. ഗ്രൂ​പ്പി​ൽ​നി​ന്ന് മും​ബൈ​യും ആ​ന്ധ്ര​യും സൂ​പ്പ​ർ ലീ​ഗി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​ർ​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ അ​ഭാ​വ​ത്തി​ൽ അ​ഹ്മ​ദ് ഇ​മ്രാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ അ​സം ഫീ​ൽ​ഡി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​മ്രാ​നും രോ​ഹ​ൻ കു​ന്നു​മ്മ​ലും ചേ​ർ​ന്നാ​ണ് വേ​ണ്ടി ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. സ്കോ​ർ 18ൽ ​നി​ൽ​ക്കെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഇ​മ്രാ​ൻ മ​ട​ങ്ങി.

രോ​ഹ​നും കൃ​ഷ്ണ​പ്ര​സാ​ദും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 21 റ​ൺ​സ് ചേ​ർ​ത്തു. എ​ന്നാ​ൽ, 14 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദ് അ​വി​ന​വി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ ബാ​റ്റി​ങ് ത​ക​ർ​ച്ച തു​ട​ങ്ങി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 11ഉം ​സ​ൽ​മാ​ൻ നി​സാ​ർ ഏ​ഴും അ​ബ്ദു​ൾ ബാ​സി​ത് അ​ഞ്ചും റ​ൺ​സി​ൽ വീ​ണു. അ​ഖി​ൽ സ്ക​റി​യ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ 15ഉം ​റ​ൺ​സ് നേ​ടി. 23 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​സ​മി​നു​വേ​ണ്ടി സാ​ദ​ക് ഹു​സൈ​ൻ നാ​ലും അ​ബ്ദു​ൽ അ​ജീ​ജ് ഖു​റൈ​ഷി, അ​വി​ന​വ് ചൌ​ധ​രി, മു​ഖ്താ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Continue Reading

Sports

2026 ഫിഫ ലോകകപ്പ് ഫിക്‌സ്ച്ചര്‍; മത്സരങ്ങള്‍ 104

പ്രതീക്ഷ പ്രകാരം മല്‍സരങ്ങള്‍ മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന vs പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്.

Published

on

അടുത്ത വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 23 മത് ഫിഫ ലോകകപ്പിനുള്ള മത്സര ക്രമമായി.ഇതാദ്യമായാണ് മൂന്ന് വലിയ രാജ്യങ്ങളിലായുള്ള ലോകകപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ മെക്‌സിക്കോ സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.

പ്രതീക്ഷ പ്രകാരം മല്‍സരങ്ങള്‍ മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന vs പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ 56 മത്സരങ്ങളായിരുന്നെങ്കില്‍ ഇത്തവണ 104 മല്‍സരങ്ങളാണ് യുള്ളത്. പ്രീകോര്‍ട്ടറിനു മുന്‍പ് റൗണ്ട് 32 എന്ന തരത്തില്‍ നോക്കൗട്ട് റൗണ്ടുണ്ട്.12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും ഉള്‍പ്പെടുന്നതാണ് റൗണ്ട് 32. ഇതില്‍ ജയിക്കുന്ന 16 പേര്‍ പ്രിക്വര്‍ട്ടറിലെത്തും.

ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 11 മുതല്‍ 27 വരെയും റൗണ്ട് 32 മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 27 വരെയും പ്രീക്വര്‍ട്ടര്‍ ഫൈനല്‍ ജുലൈ 4 മുതല്‍ 7 വരെ,ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ 9 മുതല്‍ 11 വരെ,സെമി ഫൈനല്‍ ജൂലൈ 14,15,ലൂസോഴ്‌സ് ഫൈനല്‍ ജൂലൈ 18 നും
ഫൈനല്‍ ജൂലൈ 19 ആണ്.

മല്‍സരങ്ങള്‍ ഗ്രൂപ്പ് തലത്തില്‍ ഈ വിധം
ഗ്രൂപ്പ് എ
ജൂണ്‍ 11-മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക
ജൂണ്‍ 18-യോഗ്യതാ ടീം- ദക്ഷിണാഫ്രിക്ക
ജൂണ്‍ 19- മെക്‌സിക്കോ-ദക്ഷിണ കൊറിയ
ജൂണ്‍ 25-ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ
യോഗ്യതാ ടീം- മെക്‌സിക്കോ

ഗ്രൂപ്പ് ബി
ജൂണ്‍ 12- കാനഡ-യോഗ്യതാ ടീം
ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
ജൂണ്‍ 18- സ്വിറ്റ്‌സര്‍ലന്‍ഡ് യോഗ്യതാ ടീം
കാനഡ-ഖത്തര്‍
ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ
യോഗ്യതാ ടീം ഖത്തര്‍

ഗ്രൂപ്പ് സി
ജൂണ്‍13-ബ്രസില്‍-മൊറോക്കോ
ജൂണ്‍14-ഹെയ്തി-സ്‌ക്കോട്ട്‌ലന്‍ഡ്
ജൂണ്‍19-സ്‌ക്കോട്ട്‌നന്‍ഡ്-മൊറോക്കൊ
ജൂണ്‍20-ബ്രസീല്‍-ഹെയ്തി
ജൂണ്‍24-മൊറോക്കോ-ഹെയ്തി
സ്‌ക്കോട്ടലാന്‍ഡ്-ബ്രസീല്‍

ഗ്രൂപ്പ് ഡി

ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ
ജൂണ്‍ 13 ബ്രസില്‍-മൊറോക്കോ
ജൂണ്‍ 14- ഹെയ്തി സ്‌കോട്ട്‌ലന്‍ഡ്
ജൂണ്‍ 15-സ്‌ക്കോട്ട്‌ലന്‍ഡ്-മൊറോക്കോ
ജൂണ്‍ 20-ബ്രസില്‍-ഹെയ്തി
ജൂണ്‍ 24-മൊറോക്കോ ഹെയി സിക്കോട്ട്‌ലന്‍ഡ്-ബ്രസില്‍

ഓസ്‌ട്രേലിയ യോഗ്യതാ ടീം ജൂണ്‍ 19- യോഗ്യതാ ടീം-പരാഗ്വേ അമേരിക്ക-ഓസ്‌ട്രേലിയ
യോഗ്യതാ ടീം-അമേരിക്ക

ഗ്രൂപ്പ് ഇ

ജര്‍മനി- കുറസാവോ
ജൂണ്‍ 15-ഐവറി കോസ്റ്റ്-ഇക്വഡോര്‍
ജൂണ്‍ 20-ജര്‍മനി- ഐവറി കോസ്റ്റ്
ജൂണ്‍ 21-ഇക്വഡോര്‍-കുറസാവോ
ജൂണ്‍ 25- കുറസാവോ ഐവറി കോസ്റ്റ്
ഇക്വഡോര്‍ ജര്‍മനി

ഗ്രൂപ്പ് എഫ്
ജൂണ്‍ 14- നെതര്‍ലന്‍ഡ്‌സ്-ജപ്പാന്‍
ജൂണ്‍ 15- യോഗ്യതാ ടീം-തുണീഷ്യ
ജൂണ്‍ 20-തുണിഷ്യ-ജപ്പാന്‍
നെതര്‍ലന്‍ഡ്‌സ്-യോഗ്യതാ ടീം
ജൂണ്‍ 26 ജപ്പാന്‍ യോഗ്യതാ ടീം
തുണിഷ്യ-നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ജി
ജൂണ്‍ 15-ബെല്‍ജിയം- ഈജിപ്ത്
ജൂണ്‍ 16-ഇറാന്‍-ന്യൂസിലന്‍ഡ്
ജൂണ്‍ 21-ബെല്‍ജിയം-ഇറാന്‍
ജൂണ്‍ 22-ന്യൂസിലന്‍ഡ് ഈജിപ്ത്
ജൂണ്‍ 27-ഈജിപ്ത്-ഇറാന്‍
ന്യൂസിലന്‍ഡ്-ബൊര്‍ജിയം

ഗ്രൂപ്പ് എച്ച്
ജൂണ്‍ 15-സ്‌പെയിന്‍-കേപ് വെര്‍ദെ
സഊദി അറേബ്യ യുറഗ്വായി
ജൂണ്‍ 21-സ്‌പെയിന്‍ സഊദി അറേബ്യ യുറഗ്വായി-കേര) വെര്‍ദേ
ജൂണ്‍ 27-കേപ് വെര്‍ദെ-സഊദി അറേബ്യ
യുറഗ്വായി-സ്‌പെയിന്‍

ഗ്രൂപ്പ് ഐ

ജൂണ്‍ 16 ഫ്രാന്‍സ് സെനഗല്‍
യോഗ്യതാ ടീം-നോര്‍വെ
ജൂണ്‍ 22-ഫ്രാന്‍സ്-യോഗ്യതാ ടീം
ജൂണ്‍ 23-നോര്‍വെ സെനഗല്‍
ജൂണ്‍ 26- നോര്‍വെ ഫാന്‍സ്
സെനഗല്‍-യോഗ്യതാ ടീം

ഗ്രൂപ്പ് ജെ

ജൂണ്‍ 16-ഓസ്ട്രിയ-ജോര്‍ദ്ദാന്‍
ജൂണ്‍ 17-അര്‍ജന്റീന-അള്‍ജീരിയ
ജൂണ്‍ 22-അര്‍ജന്റീന-ഓസ്ട്രിയ
ജൂണ്‍ 23-ജോര്‍ദ്ദാന്‍ അള്‍ജീരിയ
ജൂണ്‍ 28-അള്‍ജീരിയ-ഓസ്ട്രിയ
ജോര്‍ദ്ദാന്‍-അര്‍ജന്റീന

ഗ്രൂപ്പ് കെ
ജൂണ്‍ 17-പോര്‍ച്ചുഗല്‍-യോഗ്യത ടീം
ജൂണ്‍ 18-ഉസ്‌ബെക്കിസ്താന്‍-കൊളംബിയ
ജൂണ്‍ 23-പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്താന്‍
ജൂണ്‍ 24-കൊളംബിയ യോഗ്യതാ ടീം
ജൂണ്‍ 28-കൊളംബിയ-പോര്‍ച്ചുഗല്‍

യോഗ്യതാ ടീം-ഉസ്ബെക്കിസ്താന്‍

Continue Reading

Sports

സയ്യിദ് മുഷ്താഖ് അലി ടി20: ഇന്ന് കേരളംഅസം; സഞ്ജുവില്ലാതെ അവസാന ഗ്രൂപ്പ് മത്സരം

സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.

Published

on

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കേരളം അസമിനെ നേരിടുന്നു. രാവിലെ 11 മണിക്ക് ലക്നൗയിലെ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.

ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും നേടി 12 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരായ തോല്‍വിയാണ് കേരളത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തിയതും പുറത്താക്കിയത്. മുംബൈയും ആന്ധ്രയും 20 പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേരാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിട്ടുപോയതോടെ ഇന്ന് കേരളം അദ്ദേഹമില്ലാതെ ഇറങ്ങും. ടൂര്‍ണമെന്റില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റണ്‍സ് നേടി റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു സഞ്ജു. കേരള താരങ്ങളില്‍ ഏറ്റവും മുന്നിലുമായിരുന്നു അദ്ദേഹം.

 

Continue Reading

Trending