Cricket

ഇന്ത്യ ശ്രീലങ്ക പരമ്പര ജൂലായ് 18 മുതല്‍; സൗരവ് ഗാംഗുലി

By web desk 1

July 10, 2021

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ജൂലായ് 18ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ജൂലായ് 13ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18ലേക്ക് മാറ്റിയിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്. ഏകദന പരമ്പര ജൂലായ് 18, 20, 23 തീയതികളില്‍ നടക്കും. ജൂലായ് 25ന് ട്വന്റി 20 പരമ്പരയും തുടങ്ങും.