Connect with us

News

ഏഷ്യ കപ്പ് ട്രോഫി കൈപ്പറ്റാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിപ്പ്; എ.സി.സി അധ്യക്ഷന്‍ നഖ്‌വി ട്രോഫി കൈമാറാന്‍ വിസമ്മതിച്ചു

ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്‌വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം

Published

on

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി ഒരുമാസം പിന്നിട്ടിട്ടും ജേതാക്കളുടെ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ (എസിസി) ഔദ്യോഗികമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മുഹ്‌സിന്‍ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും, അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്‌വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം. ഇതിനെതിരെ ബി.സി.സി.ഐ ഐ.സി.സി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍)യെ സമീപിക്കാനാണ് തയ്യാറെടുക്കുന്നത്. ഐ.സി.സി ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിച്ച് നഖ്‌വിയെ ഇംപീച്ച് ചെയ്ത് പുറത്താക്കുന്നതിനുള്ള നീക്കവും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടയില്‍, ദുബൈയിലെ എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി അബൂദബിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരം പുറത്തുവന്നു. ബി.സി.സി.ഐ പ്രതിനിധിയോട് എ.സി.സി ഓഫീസ് ജീവനക്കാരിലൊരാള്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.

ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയെങ്കിലും, നഖ്‌വിയില്‍നിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അതിനുശേഷം ട്രോഫിയുമായി നഖ്‌വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയതായാണ് വിവരം. ട്രോഫിയില്ലാതെ തന്നെയാണ് പിന്നീട് ഇന്ത്യന്‍ ടീം വിജയാഘോഷം നടത്തിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നഖ്‌വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ടീം ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാലാണ് ക്യാപ്റ്റന്മാര്‍ മത്സരത്തിന് മുമ്പും ശേഷവും കൈകൊടുക്കലുകള്‍ ഒഴിവാക്കിയത്.

നഖ്‌വി തന്റെ സമ്മതമില്ലാതെ ട്രോഫി കൈമാറരുതെന്ന് എ.സി.സി ജീവനക്കാരോട് കര്‍ശന നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കയും അഫ്ഗാനിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.

 

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending