അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്.
ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്നും ഇത്തിഹാദ് ട്വിറ്ററിലൂടെ അറിയിച്ചു.
TRAVEL ALERT: Due to ongoing restrictions, all Etihad flights from India, Pakistan, Bangladesh, and Sri Lanka remain suspended until 21 July. Read more: https://t.co/mjTAQ0uAS5 (1/2) pic.twitter.com/Hvx1CZ7TTI
— Etihad Airways (@etihad) June 29, 2021
അതേസമയം ജുലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.