More
നാണക്കേടിന്റെ റെക്കോര്ഡ്; അഴിമതിയില് ഇന്ത്യ ഒന്നാമത്

അഴിമതിയുടെ കാര്യത്തില് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്സ്പരന്സി ഇന്റര്നാഷനല്’ റിപ്പോര്ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്ഷത്തോളം നടത്തിയ സര്വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്സപരന്സി’ പുറത്തുവിട്ടത്.
അടിസ്ഥാന സൗകര്യങ്ങള് സ്വന്തമാക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് സര്വേയില് പങ്കെടുത്ത ഇന്ത്യക്കാരില് 69 ശതമാനവും വ്യക്തമാക്കിയതായും ഇത് മേഖലയിലെ ഏറ്റവും ഉയര്ന്ന അഴിമതി നിരക്കാണെന്നും ട്രാന്സ്പരന്സിയുടെ റിപ്പോര്ട്ടില് പറയുന്നു. വിയറ്റ്നാം (65 ശതമാനം), തായ്ലാന്റ് (41), പാകിസ്താന് (40), മ്യാന്മര് (40) എന്നിവയാണ് അഴിമതിയുടെ കാര്യത്തില് മുന്നിലുള്ള മറ്റു രാജ്യങ്ങള്.
സര്ക്കാറില് നിന്നുള്ള സേവനങ്ങള് സ്വന്തമാക്കുന്നതിനു വേണ്ടി നാലില് ഒരാള് എന്ന നിരക്കില് കൈക്കൂലി നല്കേണ്ടി വരുന്നുണ്ടെന്ന് സര്വേ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല് കൈക്കൂലി നല്കേണ്ടി വരുന്നത് പോലീസിനാണ്; 39 ശതമാനം. ഭരണകര്ത്താക്കള് (37 ശതമാനം), സര്ക്കാര് ഉദ്യോഗസ്ഥര് (35), പ്രാദേശിക ജനപ്രതിനിധികള് (35), നികുതി ഉദ്യോഗസ്ഥര് (29), ബിസിനസ് എക്സിക്യൂട്ടീവുമാര് (29), ന്യായധിപന്മാര് (25), മതനേതാക്കള് (18) എന്നിങ്ങനെയാണ് കൈക്കൂലി വിഹിതത്തിന്റെ കണക്ക്. അഴിമതി നേരിടുന്നതിന് ഗവണ്മെന്റ് ചെയ്യുന്ന കാര്യങ്ങള് തൃപ്തികരമാണെന്ന് ഇന്ത്യയിലെ 53 ശതമാനവും വിശ്വസിക്കുന്നു. ജനവിശ്വാസത്തിന്റെ കാര്യത്തില് ഏറ്റവും പിറകില് (14 ശതമാനം) ദക്ഷിണ കൊറിയയാണ്.
പൊലീസില് നിന്നുള്ള സേവനത്തിനാണ് ഏറ്റവും കൂടതല് കൈക്കൂലി (30 ശതമാനം) നല്കേണ്ടി വരുന്നത്. ഐ.ഡി, വോട്ടര് കാര്ഡ്, പെര്മിറ്റ് (23 ശതമാനം), കോടതി സേവനങ്ങള് (23), പബ്ലിക് സ്കൂളുകള് (22), പൊതു ആസ്പത്രികള് (18) എന്നിവയാണ് ‘വിലയേറിയ’ മറ്റ് കൈക്കൂലി മേഖലകള്. ഇതില് കോടതി സേവനങ്ങളൊഴികെ എല്ലാ മേഖലയിലെയും അഴിമതിയില് ഇന്ത്യ ഏറെ മുന്നിലാണ്.
16 ഏഷ്യാ പസഫിക് രാജ്യങ്ങളിലായി 900 ദശലക്ഷം കോടി ജനങ്ങള് (മൊത്തം ജനസംഖ്യയുടെ നാലില് ഒന്ന് എന്ന കണക്കില്) കഴിഞ്ഞ ഒന്നര വര്ഷത്തിനിടെ കൈക്കൂലി നല്കിയിട്ടുണ്ട്. 35 വയസ്സില് താഴെയുള്ളവരാണ് കൈക്കൂലി നല്കുന്നവരില് ഏറെയും. ഇക്കാര്യത്തില് പുരുഷന്മാരും സ്ത്രീകളും തമ്മില് കാര്യമായ വ്യത്യാസമില്ല.
kerala
ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്
ഗോവിന്ദ ചാമി ജയില് ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഡെപ്യൂട്ടി പ്രിസണ് ഓഫീസര് അബ്ദുല് സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില് ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില് നിര്ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ് ജയില് ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
kerala
കൊല്ലത്ത് ദമ്പതികള് വീട്ടില് മരിച്ചനിലയില്; ഭാര്യയെ കൊന്ന ശേഷം ഭര്ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ് റോഡില് വിനോദ സഞ്ചാരി കാല്വഴുതി കൊക്കയില് വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില് ചാടി; കണ്ണൂര് സെന്ട്രല് ജയിലില് ഗുരുതര സുരക്ഷാ വീഴ്ച
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില് പ്രൈമറി സ്കൂളിന്റെ മേല്ക്കൂര തകര്ന്ന് വീണ് നാല് വിദ്യാര്ഥികള് മരിച്ചു
-
kerala2 days ago
വോട്ടര് പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള് പരിഹരിക്കാന് സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
kerala2 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ