india

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറലായി

By Chandrika Web

February 10, 2023

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറലായി. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ നശിച്ച സ്ഥലങ്ങളില്‍ സാധനസാമഗ്രികളും രക്ഷാദൗത്യവുമായി എത്തിയ സംഘത്തിലെ അംഗമാണ് ചുംബനത്തിന് വിധേയമായത്. ആറ് വിമാനങ്ങളിലായാണ് ദൗത്യംസഘം എത്തിയിരിക്കുന്നത്.ഓപ്പറേഷന്‍ ദോസ്ത് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതിനകം കാല്‍ലക്ഷത്തോളം പേര്‍ ഇരുരാജ്യങ്ങളിലുമായി മരിച്ചിരിക്കാമെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളിലെയും സംഘങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ഇതരരാജ്യങ്ങളില്‍ സഹായമെത്തിക്കണമെന്ന യു.എന്‍ നിര്‍ദേശപ്രകാരമാണിത്. ചുംബനചിത്രം വിദേശകാര്യവകുപ്പ് തന്നെയാണ് ഔദ്യോഗികട്വിറ്ററില്‍ പങ്കുവെച്ചത്.