gulf

ജി20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി യുഎഇ ഉപപ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

By web desk 1

September 11, 2020

അബുദാബി: ജി 20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധി സുരേഷ് പ്രഭാകര്‍ പ്രഭുവിനെ യുഎഇ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. അബുദാബിയിലെ ഖസ്ര്‍ അല്‍ വത്തനില്‍ നടന്ന യോഗത്തില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

നിക്ഷേപങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വികസിപ്പിക്കുന്നതിലും കൊവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനും ജി 20 ഉച്ചകോടിയുടെ പങ്ക് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.