മുംബൈ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവും ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവിനു പുറമേ ക്രുനാല്‍ പാണ്ഡ്യ, പ്രസിദ് കൃഷ്ണ എന്നിവരും ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 23ന് പുണെയില്‍ നടക്കും. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. നിലവില്‍ 2-2 എന്ന നിലയില്‍ പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകള്‍ക്ക് അടുത്ത മത്സരം നിര്‍ണായകമാണ്.

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ശര്‍ദുല്‍ താക്കൂര്‍