ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാംദിനം രണ്ടു സെഞ്ചുറിയും രണ്ടു  അര്‍ധസെഞ്ചുറിയും പിറന്ന ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്‌കോര്‍ 600 റണ്‍സ് പിന്നിട്ടു. 133.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 600 റണ്‍സിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ് ഇറങ്ങിയ ലങ്കയുടെ ഒന്നാമിന്നിങ്‌സിന് തകര്‍ച്ച സൂചന നല്‍കി സ്‌കോര്‍ബോര്‍ഡ് രണ്ടക്കം കടക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി.

cheteshwar-pujara-ajinkya-rahane_9798252c-71f6-11e7-a55a-ab3ca1304be36cc6c74f25b17c8ecabb827595a76449  india-england-cricket_2cbbc7b0-7299-11e7-a83f-2f06dfe08b4c

cricket-sri-lanka-match-india-first-test_e40c7294-72a2-11e7-a83f-2f06dfe08b4cമൂന്നിന് 399 എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ചേതേശ്വര്‍ പൂജാര 153 റണ്‍സില്‍ പുറത്താവുകയായിരുന്നു. തുടര്‍ന്ന് എത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു മൂന്നു റണ്‍സ് മാത്രമാണ് നേടാനായത്. അജങ്ക്യ രഹാനെ 57 റണ്‍സും അശ്വിന്‍ 47, വൃദ്ധിമാന്‍ സഹ 16, രവീന്ദ്ര ജഡേജ 15, മുഹമ്മദ് ഷെമി 30, ഹര്‍ദിക് പാണ്ഡ്യ 50 റണ്‍സുമെടുത്ത് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയിലായിരുന്നു. 11 ഉമേശ് യാദവ് പുറത്താവാതെ നിന്നു.

ഒന്നാം ദിനം സമ്പൂര്‍ണമായി ഇന്ത്യയുടെ വരുതിയിലായിരുന്നു. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 399 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനും (190) മനോഹരമായ ടെസ്റ്റ് ഇന്നിങ്‌സുമായി സെഞ്ചുറി കുറിച്ച് ചേതേശ്വര്‍ പൂജാരയും തകര്‍ത്തടിച്ചപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ മറുപടിയുണ്ടായിരുന്നില്ല. ധവാനും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (253). നാലാം വിക്കറ്റില്‍ രഹാനെയും പൂജാരയും ചേര്‍ന്നെടുത്ത അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.